സ്പെഷ്യൽ മുട്ടവരട്ടിയത്

0 Shares

ചേരുവകൾ

  • സവാള – 1
  • പച്ചമുളക് – 1
  • വെളുത്തുള്ളി – 3
  • ഇഞ്ചി – ഒരു കഷ്ണം
  • നാളികേരം – 1/2 കപ്പ്
  • കറിവേപ്പില
  • മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ 2 മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് നാളികേരം ചേർക്കുക. ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് 1/2 ടീസ്പൂൺ കടുക് ഇടുക. കടുക്‌ പൊട്ടികഴിഞ്ഞ് കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി സവാള ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. സവാള വഴന്നുവരുമ്പോൾ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. പൊടികളുടെ പച്ചമണം മാറി കഴിഞ്ഞ് അതിലേക്ക് മുട്ട മിശ്രിതം ഒഴിച്ചു നന്നായി ഇളക്കി കൊടുക്കുക. അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് യോജിപ്പിക്കാം. സ്വാദിഷ്ടമായ മുട്ട വരട്ടിയത് റെഡി.

0 Shares