അച്ചപ്പം

0 Shares

പാകം ചെയ്യുന്ന വിധം
ഇടങ്ങഴി അരിപ്പൊടി. 2 നാഴി മൈദാ യും 9 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതിൽ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം. തിളച്ച വെളിച്ചെണ്ണയിൽ മുക്കി ചൂടാക്കിയ അച്ച് മാവിൽ മുക്കാൽ ഭാഗം വരെ മുങ്ങത്തക്കവണ്ണം താഴ്ത്തി മാവുപിടിപ്പിച്ചശേഷം തിളച്ച വെളിച്ചെണ്ണയിൽ താഴ്ത്തിപിടിക്കണം. അല്പം കഴിയുമ്പോൾ അച്ചിൽ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചിൽ നിന്നും വേർപെട്ട് വെളിച്ചെണ്ണയിൽ വീഴും. അത് പാകത്തിനു മൂക്കുമ്പോൾ കോരിയെടുത്തുവച്ച് എണ്ണ വാർത്തു കളയുക. ജലാംശം കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ഇത് രണ്ടു മാസംവരെ കേടുകൂടാതെയിരിക്കും. പഞ്ചസാരയോ ശർക്കരയോ പാവു കാച്ചി, വിളയിച്ചും ഇത് ഉപയോഗിക്കാറുണ്ട്

0 Shares