ഉഴുന്നുവട
ചേരുവകൾ
ഉഴുന്ന് – 250ഗ്രാം
കടലപ്പരിപ്പ് – 100ഗ്രാം
പച്ചമുളക് – അഞ്ചെണ്ണം(ചെറുതായി അരിഞ്ഞത്)
കുരുമുളക് – ഒരു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുതിർത്ത കഴുകി വൃത്തിയാക്കിയ ഉഴുന്ന് കടലപ്പരിപ്പു ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത മാവിലേക്ക്അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും കുരുമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരുമണിക്കൂർ സമയം വെക്കുക. അതിനു ശേഷം നനഞ്ഞകൈയ്യിൽ മാവ് ഉരുള രൂപത്തിൽ എടുത്ത് നടുക്ക് ദ്വാരം ഇട്ട് ചൂടായ എണ്ണയിൽ തിരിച്ചുംമറിച്ചുമിട്ട് വറുത്തെടുക്കുക.