തീയ്യൽ

0 Shares


തേങ്ങ വറുത്തരച്ചു ചേർത്തുണ്ടാക്കുന്ന കറികൾക്കു പൊതുവായി പറയുന്ന പേരാണു് തീയൽ. പാവയ്ക്ക, ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി പലതരം പച്ചക്കറികൾ ഇതിനായി ഉപയോഗിക്കാറുണ്ട്.

ചേരുവകൾ
അരിഞ്ഞെടുത്ത പച്ചക്കറി കഷണങ്ങൾ
തേങ്ങ മൃദുവായി ചിരവിയത്
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
ചെറിയ ഉള്ളി (5-6 എണ്ണം)
കറിവേപ്പില
വാളൻ പുളി നീരു് ആവശ്യത്തിനു്
തേങ്ങ നന്നായി ചിരവിയത് ചുവടുകട്ടിയുള്ള പാത്രത്തിൽ ചെറുതീയിൽ കറിവേപ്പിലയും ചേർത്ത് വറക്കുക. ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ പൊടികളും ചേർത്തിളക്കി വെള്ളം ചേർക്കാതെ നന്നായി അരയ്ക്കുക. ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങളിലേയ്ക്ക് ഈ അരപ്പു ചേർത്തിളക്കുക. ആവശ്യത്തിനു പുളിയും ചേർത്തു നന്നായി തിളപ്പിക്കുക. ഇതു ഒന്നു രണ്ടുദിവസം കേടുകൂടാതെ ഇരിക്കുന്ന വിഭവമാണു്. ചോറിനോടൊപ്പം നല്ല ഒഴിച്ചുകറിയായി ഉപയോഗിക്കാം.

0 Shares

You may also like...