തക്കാളി അച്ചാർ
ചേരുവകൾ
തക്കാളി – 250 ഗ്രാം,
വെളുത്തുള്ളി – 15 അല്ലി,
മുളകുപൊടി – 2 സ്പൂണ്‍,
കായപ്പൊടി – 1/4 ടിസ്പൂണ്‍,
ഉലുവപൊടി – 1/4 ടിസ്പൂണ്‍,
വിനാഗിരി – 1/4 കപ്പ്,
ഉപ്പ് – പാകത്തിന്,
എണ്ണ – 4 സ്പൂണ്‍
കറിവേപ്പില – 2 തണ്ട്,
കടുക് – 1/4 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
തക്കാളി ചെറിയ കഷ്ണങ്ങളായി അരിയുക. എണ്ണ ചൂടാക്കി തക്കാളി കഷ്ണങ്ങള്‍ അതില്‍ വഴറ്റുക. ഇതോടൊപ്പം വെളുത്തുള്ളി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക.
വഴന്നു വരുമ്പോള്‍ മുളകുപൊടി, കായപ്പൊടി, ഉലുവപൊടി എന്നിവ ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. വിനാഗിരി ഒഴിച്ച് ഇറക്കി വക്കുക. തക്കാളി അച്ചാര്‍ തയ്യാര്‍.