ചക്കപായസം

0 Shares


ചേരുവകൾ
പഴുത്തചക്ക ചുളയാക്കിയത് 2 കപ്പ്
വെല്ലം (ശർക്കര)- 750 ഗ്രാം-
അരിപ്പൊടി അര കപ്പ്
ഏലക്കായ പൊടിച്ചത് അര ടി സ്പൂൺ
കൊട്ടതേങ്ങ ചെറുതായി അറിഞ്ഞത് കാൽ കപ്പ്
നെയ്യ് വറക്കുന്നതിന്.

തയ്യാറാക്കുന്ന വിധം
ചക്കചുള ചെറുതായി അരിഞ്ഞ് വെള്ളം ചേർത്ത് നല്ലവണ്ണം വേവിക്കുക. (പഴംച്ചക്കയാണ് പായസത്തിനു നല്ലത്) . ചക്കച്ചുള വെള്ളം ചേർത്ത് വേവിക്കുക. വെന്തുകഴിഞ്ഞാൽ പിഴിഞ്ഞ് ചക്കയുടെ നാര് മാറ്റുക. ബാക്കിയുള്ള നീരിൽ അരിപ്പൊടിയും കുറച്ചു വെള്ളവും ചേർത്ത് തിളപ്പിക്കുക വെല്ലം പാവാക്കിയത് ഇതിൽ ചേർക്കുക. നന്നായി ഇളക്കണം . ഇല്ലെങ്കിൽ അടിയിൽ പറ്റിപിടിക്കും. പായസം കട്ടിയായി വരുമ്പോൾ കൊട്ടതേങ്ങ ചെറുതായി അറിഞ്ഞത് നെയ്യിൽ വറുത്തതും ഏലക്കായ പൊടിച്ചതും ചേർക്കുക. ചക്കപ്പായസം തയ്യാർ.

0 Shares

You may also like...