ചിക്കൻ കൊണ്ടാട്ടം

0 Shares


ചേരുവകൾ
ചിക്കൻ – ഒരുകിലോ
കൊണ്ടാട്ടംമുളക് – ഏഴെണ്ണം(അരകല്ലിൽ പൊടിച്ചത്)
ഇടിച്ചമുളകുപൊടി – ഒന്നര ടീ സ്പൂൺ
മഞ്ഞപ്പൊടി – അര ടീ സ്പൂൺ
കുരുമുളക്പൊടി – ഒരു ടീ സ്പൂൺ
വിനാഗിരി – ഒന്നര സ്പൂൺ
മുട്ടയുടെ വെള്ള – ഒരു മുട്ടയുടെ
കോൺഫ്ലവർ – ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി – ഒരു കുടം(ചതച്ചത്)
കറിവേപ്പില – മൂന്നു തണ്ട്(കൊത്തിയരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്(കൊണ്ടാട്ടത്തിൽ ഉപ്പ് ഉണ്ട്)

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ വറക്കുവാൻ പരുവത്തിൽ കഷ്ണങ്ങളാക്കുക.ഇതിൽ കൊണ്ടാട്ടം പൊടിച്ചത്,ഇടിച്ചമുളകുപൊടി,മഞ്ഞപ്പൊടി, കുരുമുളക്പൊടി,വിനാഗിരി,മുട്ടയുടെ വെള്ള , കോൺഫ്ലവർ,ചതച്ച വെളുത്തുള്ളി,അരിഞ്ഞ കറിവേപ്പില ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വെക്കുക.അതിനുശേഷം ശുദ്ധമായ വെളിച്ചെണ്ണചൂടാക്കി അതിൽ പാകമാകുന്നവരെ വറുത്തെടുക്കുക.

0 Shares

You may also like...