ഇറച്ചി പത്തിരി
ചേരുവകൾ
ചിക്കൻ – അരക്കിലോ
ആട്ട – അരക്കപ്പ്
മൈദ – അരക്കപ്പ്
സവാള – ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
പച്ചമുളക് – രണ്ടെണ്ണം(അരിഞ്ഞത്)
ഇഞ്ചി – അര ടീ സ്പൂൺ(അരച്ചത്)
വെളുത്തുള്ളി – അര ടീ സ്പൂൺ(അരച്ചത്)
വേപ്പില – ഒരു തണ്ട്
മല്ലിയില – രണ്ട് തണ്ട്(അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീ സ്പൂൺ
മുട്ട – മൂന്നെണ്ണം
കുരുമുളക്പൊടി – അര ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആട്ടയും മൈദയും ആവശ്യത്തിന് ഉപ്പുചേർത്ത് വെള്ളമുപയോഗിച്ച് കുഴച്ചിട്ട് പത്തുമിനിട്ട് നേരം വെയ്ക്കുക.അതിനുശേഷം ചപ്പാത്തി പരത്തുന്നപോലെ പരത്തിവെയ്ക്കുക. ചിക്കൻ മഞ്ഞൾപൊടിയും ഉപ്പുമിട്ട് വേവിക്കുക.ചൂടാറിയതിനുശേഷം മിക്സിയിലിട്ട് ചതച്ചെടുക്കുക.പാനിൽ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക.അതിലേക്ക്പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി,മല്ലിയില,വേപ്പില അല്പം ഉപ്പ് ഇവ ചേർത്ത് വഴറ്റുക.അതിലേക്കു ചതച്ച ചിക്കൻ ഇട്ട് നന്നായി യോജിപ്പിക്കുക.ഓരോ ചപ്പാത്തിയുമെടുത്ത് അതിനുള്ളിൽ മസാല വെച്ച് അതിനുമുകളിൽ മറ്റൊരു ചപ്പാത്തിവെച്ച് അരിക് മടക്കി ഒട്ടിച്ചുവെയ്ക്കുക.ഇത് ചൂടാക്കിയ എണ്ണയിൽ മുക്കിപൊരിച്ചെടുക്കുക.മുട്ടയും കുരുമുളകുപൊടിയും ഉപ്പും ചേർത്തടിച്ച മിശ്രിതത്തിൽ ഈ പൊരിച്ച ചപ്പാത്തി മുക്കി ഒന്നുകൂടി ചെറുതായൊന്നു മൊരിച്ചെടുക്കുക.