ചിക്കൻ വരട്ടിയത്
ചേരുവകൾ
കോഴിയിറച്ചി – 250 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്.
ചുവന്നുള്ളി- 20 എണ്ണം അരിഞ്ഞെടുത്തത് .
ചതച്ച മുളക്- 2 ടീസ്പൂൺ.
വെളുത്തുള്ളി- 3 എണ്ണം.
ഇഞ്ചി- ഒരു ചെറിയ കഷ്ണം.
കുരുമുളക് പൊടി- 1/4 ടേബിൾസ്പൂൺ.
തേങ്ങ- 1/4 തേങ്ങ ചിരകിയത്.
ഉപ്പ് – ആവശ്യത്തിന്.
മഞ്ഞൾ പൊടി-1/2 ടീസ്പൂൺ.
മല്ലി പൊടി-1 ടേബിൾ സ്പൂൺ.
ഗരം മസാല പൊടി- 1/2 ടേബിൾ സ്പൂൺ.
നല്ലജീരകം പൊടി-1/2 ടീസ്പൂൺ.
കറി വേപ്പില-ആവശ്യത്തിന്.
വിനാഗിരി – ആവശ്യത്തിന്.
വെളിച്ചെണ്ണ-ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
കുരുമുളക് പൊടി,മഞ്ഞൾ പൊടി,ഉപ്പ് എന്നിവ കോഴിയിറച്ചിയിൽ പുരട്ടി ഒരു 15-20 മിനിറ്റ് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത് ചേർത്ത് വഴറ്റുക.അതിലേക്ക് അരിഞ്ഞു വെച്ച ചുവന്നുളളി ചേർത്ത് വഴറ്റുക.ഉപ്പ് ചേർക്കുക. അത് ബ്രൗൺ നിറം ആകുമ്പോൽ അതിലേക്ക് മഞ്ഞൾ പൊടി,മല്ലി പൊടി,നല്ലജീരകം പൊടി,ചതച്ച മുളക്,ഗരം മസാല എന്നിവ ചേർത്ത് മൂക്കുന്നത് വരെ വഴറ്റുക.അതിലേക്ക് പുരട്ടി വെച്ചിരിക്കുന്ന കോഴി കഷ്ണങ്ങൾ ചേർക്കുക.വെള്ളം ചേർക്കാതെ അടച്ചു വെച്ച് വേവിക്കുക.കോഴി വെന്തു വരുമ്പൊൽ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തെങ്ങ ചേർത്തിളക്കുക.2 മിനിറ്റ് കൂടെ അടച്ചു വെച്ച് വേവിക്കുക. അതിലേക്ക് കറി വേപ്പിലയും പുളിക്ക് അനുസരിച്ച് ആവശ്യത്തിനു വിനാഗിരിയും ചേർത്ത് ഇളക്കുക.