കുടംപുളി ഇട്ട് വറ്റിച്ച മീൻ കറി
മീൻ അര കിലോ കഷ്ണങ്ങളാക്കി വക്കുക . മൺചട്ടി ചുടാക്കി എണ്ണ മൂന്നു ടേബിൾ സ്പൂൺ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞത് കാൽ കപ്പ് ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞത് രണ്ട് സ്പൂൺ വീതം പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം ഇവ ചേർത്ത് വഴററുക ഇതിലേക്ക് അര കപ്പ് വെള്ളത്തിൽ മുളകുപൊടി മൂന്നു സ്പൂൺ അര സ്പൂൺ മഞ്ഞൾപൊടി ഒരു സ്പൂൺ മല്ലിപൊടി എന്നീവ വെള്ളത്തിൽ കലക്കി ഒഴിച്ച് കുടംപുളി വലിയ രണ്ടെണ്ണം എന്നീവയും ചേർത്ത് തിളപ്പിക്കുക . നന്നായി തിളക്കുമ്പോൾ ഉപ്പും, മീനും ചേർത്ത് അടച്ചു വച്ച് വെള്ളം വറ്റി കുറുകി വെന്തു വരുമ്പോൾ ഉലുവ ചതച്ചത് കാൽ ടീസ്പൂൺ കറിവേപ്പിലയും ചേർത്തിളക്കി എടുക്കുക.
കുറച്ചു നേരം വച്ച ശേഷം എരിവും ,പുളിയും പിടിച്ചിട്ട് ഉപയോഗിക്കുന്നതാണ് രുചി ……
Posted By: Farzana Naaz