പച്ച മാങ്ങാ കറി
രണ്ടു പച്ചമാങ്ങ അരിഞ്ഞത്
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും അര സ്പൂൺ ജീരകവും മൂന്നു ഏലയ്ക്കായയും ഇട്ടു വറുക്കുക അതിലേയ്ക്ക് ഒരുസവാളയും ഏഴു വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് ചുമക്കെ വഴറ്റുക അതിലേയ്ക്ക് ഒരു കഷ്ണം കറുവാപ്പട്ട ഇടുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക ..ആവശ്യത്തിന് മുളക് പൊടി മഞ്ഞൾ പൊടി കുറച്ചു ഗരം മസാല ഇവ ചേർത്ത് ഇളക്കുക….അരി ഞ്ഞു വച്ചിരിക്കുന്ന മാങ്ങയും രണ്ടു പച്ചമുളകും ചേർത്ത് ഇളക്കുക…ആവശ്യത്തിന് വെള്ളം ഒഴിച്ച് മാങ്ങ വേവിക്കുക ..വെന്തു വരുമ്പോൾ അതിലേയ്ക്ക് ഒരു മുറി തേങ്ങയും ഒരു സ്പൂൺ മല്ലി പൊടിയും മൂന്നു വറ്റൽമുളകും ചേർത്ത അരച്ച അരപ്പു ചേർക്കുക……നന്നായി കുറുകി വരുമ്പോൾ ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർക്കുക….പുളിയും മധുരവും എരിവും എല്ലാം കൂടി നല്ല സ്വാദുള്ള കറി റെഡി
By: Indulekha S Nair