മുരിങ്ങപ്പൂ തോരന്‍
ചേരുവകള്‍
2 കപ്പ് മുരിങ്ങപ്പൂ അരിഞ്ഞത് 2 തണ്ട് കറിവേപ്പില 4 പച്ചമുളക് 1 ടീസ്പൂണ്‍ കടുക് 1 ടീസ്പൂണ്‍ കടലപ്പരിപ്പ് 1 ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് 1 ടേബിള്‍ സ്പൂണ്‍ എണ്ണ കാല്‍ ടീസ്പൂണ്‍ ഗരം മസാല ഒന്നര ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത് 1 ടേബിള്‍ സ്പൂണ്‍ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ നാലു കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. വെള്ളം വെട്ടിത്തിളച്ചു കഴിഞ്ഞാല്‍ നേരത്തേ അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങപ്പൂവിടുക. ശേഷം നന്നായിട്ട് ഇളക്കി മൂടി വച്ചു വേവിയ്ക്കുക.
അഞ്ചു മിനിറ്റ് കഴിഞ്ഞ് ഇത് അടുപ്പില്‍ നിന്നിറക്കി വെള്ളം വാര്‍ത്തു കളഞ്ഞ് മുരിങ്ങപ്പൂ മാറ്റി വയ്ക്കുക. ശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിക്കുക. കടുക് ഇട്ട് പൊട്ടി കഴിയുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും കൂടി ചേര്‍ത്തിളക്കുക.
ഉഴുന്നു പരിപ്പും കടലപരിപ്പും മൂത്തുവരുമ്പോള്‍ നേരത്തേ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും കൂടിയിട്ട് ഇളക്കുക. ചുവന്നുള്ളി വഴന്ന് സ്വര്‍ണ നിറമാവുമ്പോള്‍ മസാലയും തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ഇളക്കുക.
ശേഷം വെള്ളം വാര്‍ന്നു വച്ചിരിക്കുന്ന മുരിങ്ങപ്പൂ കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം തീര്‍ത്തും വറ്റിയ ശേഷം നന്നായി തോര്‍ത്തി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടവും ഗുണപ്രദവുമായ മുരിങ്ങപ്പൂ തോരന്‍ തയ്യാര്‍.