മത്തങ്ങ എരിശ്ശേരി

2 Shares

ചേരുവകള്‍
മത്തങ്ങ – 500g
വന്‍പയര്‍ – 50g
തേങ്ങ പൊടിയായി തിരുമ്മിയത്‌ – ഒരു ചെറിയ തെങ്ങയുടെത്
തേങ്ങ തിരുമ്മിയത്‌ – 5 വലിയ സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
ജീരകം – അര സ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ചെറിയ സ്പൂണ്‍
മുളക്പൊടി – ഒരു ചെറിയ സ്പൂണ്‍
കടുക്, വറ്റല്‍മുളക്,കറിവേപ്പില, വെളിച്ചെണ്ണ താളിക്കാന്‍ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
മത്തങ്ങയും വന്‍പയറും ഉപ്പ്,മഞ്ഞള്‍പൊടി,മുളകുപൊടി എന്നിവ ചേര്‍ത്ത് കൂക്കെറില്‍ മൂന്നു വിസില്‍ വരുന്നത് വരെ വേവിക്കുക.തേങ്ങ തിരുമ്മിയത്‌ വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരക്കുക. ആവി പോയതിനു ശേഷം കൂക്കെര്‍ തുറന്നു അരച്ച് വെച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് താളിക്കുക.അതിലേക്കു പൊടിയായി തിരുമ്മിയ തേങ്ങ ചേര്‍ത്ത് ചുവക്കെ വറുത്തെടുക്കുക.ഇത് മത്തങ്ങയും അരപ്പും ചേര്‍ന്ന കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കുക , എരിശ്ശേരി തയ്യാര്‍.

Credits:Lekshmi Manjith

2 Shares

You may also like...