കപ്പ – മീന്‍ കറി

4 Shares

ചേരുവകള്‍
കപ്പ – ചെറിയ കഷ്ണങ്ങളാക്കിയത്
സവാള – ചെറുതായി അരിഞ്ഞത്
പച്ചമുളക് – അരിഞ്ഞത്
മല്ലിപൊടി
മഞ്ഞള്‍പൊടി
മുളക്പൊടി
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
തക്കാളി – കഷ്ണങ്ങളാക്കിയത്
പുഴമത്സ്യം/കുയില്‍ മത്സ്യം

തയ്യാറാക്കുന്ന വിധം
സവാള ,പച്ചമുളക് , തക്കാളി, കറിവേപ്പില, മഞ്ഞള്‍പൊടി, മുളക്പൊടി, മല്ലിപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ അത്തിയുടെ ഇലയില്‍ ഇട്ട് യോജിപ്പിച്ച് മസാല തയ്യാറാക്കുക. വൃത്തിയാക്കിവെച്ച മത്സ്യം മസാലയിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറിയ കഷ്ണങ്ങളാക്കിയ കപ്പയോടൊപ്പം മുളംകുറ്റിയില്‍ നിറച്ച ശേഷം കനലില്‍ വേവിക്കുക. കനലില്‍ വേവിച്ചെടുത്ത കപ്പയുടെയും മീനിന്‍റെയും സ്വാദ് രുചിച്ച് തന്നെ അറിയണം.

Source:amritatv

4 Shares

You may also like...