ചെമ്മീന്‍ മുരിങ്ങയ്ക്ക കറി
ചേരുവകള്‍
ചേരുവകള്‍
ചെമ്മീന്‍ -250 ഗ്രാം
മുരിങ്ങയ്ക്ക -4
ചെറിയ മാങ്ങ -1
പച്ചമുളക് -4
തേങ്ങ -1 മുറി
മുളകുപൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ഇഞ്ചി -1 കഷണം
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ തോട് കളഞ്ഞ് വൃത്തിയാക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ നീളത്തില്‍ മുറിക്കുക.മാങ്ങ ചെറിയ
കഷണങ്ങള്‍ ആക്കുക.മുളകുപൊടി,മഞ്ഞള്‍പൊടി,പച്ചമുളക്,ഇഞ്ചി ഇവ അരിഞ്ഞത് ഉപ്പ്, ചെമ്മീന്‍,മാങ്ങ
മുരിങ്ങയ്ക്ക ഇവ ചേര്‍ത്ത് വേവിക്കുക.തേങ്ങ തിരുമ്മിയത് , മുളകുപൊടി ഇവ മയത്തില്‍ അരച്ചു
ചേര്‍ക്കുക.എല്ലാം കൂടി തിളച്ച ശേഷം കറിവേപ്പില ഇട്ട് വാങ്ങുക.
Post By Kishore Nesto