മീൻ മപ്പാസ്

10 Shares

ചേരുവകള്‍
മീൻ കഷണങ്ങൾ – അരക്കിലോ
വെളിച്ചെണ്ണ – രണ്ടു വലിയ സ്‌പൂൺ
സവാള (അരിഞ്ഞത്) – ഒന്ന്
പച്ചമുളക്- ആറെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – എട്ടെണ്ണം
വെളുത്തുള്ളി – ആറ് അല്ലി
തക്കാളി (അരിഞ്ഞത്) – ഒരെണ്ണം
ഇറച്ചി മസാലപ്പൊടി – രണ്ടു സ്‌പൂൺ
ഉപ്പ് – പാകത്തിന്
വിനാഗിരി – ഒരു ടീസ്‌പൂൺ
ഒരു കപ്പ് തേങ്ങയുടെ ഒന്നാം പാൽ – അരക്കപ്പ്
രണ്ടാം പാൽ – അരക്കപ്പ്
വനസ്‌പതി – ഒരു ടീസ്‌പൂൺ
ചുവന്നുള്ളി – രണ്ടെണ്ണം
കറിവേപ്പില – രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുന്പോൾ സവാളയും പച്ചമുളകും അരിഞ്ഞതും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ അരച്ചതു ചേർത്തു നന്നായി വഴറ്റണം. പച്ചമണം മാറുന്പോൾ തക്കാളി ചേർത്തുവഴറ്റുക. മസാലപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റി വിനാഗിരി ചേർത്തിളക്കുക. ഇതിൽ വൃത്തിയാക്കിയ മീൻ കഷണങ്ങളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. മീൻ വെന്തു ചാറു കുറുകി വരുന്പോൾ ഒന്നാം പാൽ ചേർത്തിളക്കി തിള വരുന്പോൾ അടുപ്പിൽ നിന്ന് വാങ്ങി വയ്‌ക്കുക. വനസ്‌പതി ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്തിളക്കുക.

Source:Keralakaumudi

10 Shares

You may also like...