ബട്ടര്‍ ചിക്കന്‍

4 Shares

ചേരുവകൾ

ചിക്കന്‍ 250 ഗ്രാം
സവാള (നുറുക്കിയത്) ഒന്ന്
പച്ചമുളക്, തക്കാളി (നുറുക്കിയത്) രണ്ട് വീതം
കശുവണ്ടി അര കപ്പ്
ഇഞ്ചി, വെളുത്തുള്ളി (നുറുക്കിയത്) രണ്ട് ടീസ്പൂണ്‍
ജീരകം, മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍ വീതം
മുളകുപൊടി ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി മുക്കാല്‍ ടേബിള്‍സ്പൂണ്‍
ജീരകം പൗഡര്‍, ചാട്ട് മസാല കാല്‍ ടീ സ്‌പൂൺ വീതം
കസൂരി മേത്തി ചൂടാക്കി പൊടിച്ചത് കാല്‍ ടീസ്‌പൂൺ
ഗരംമസാല പൗഡര്‍, പഞ്ചസാര കാല്‍ ടീ സ്‌പൂൺ വീതം
അയമോദകം ചൂടാക്കി പൊടിച്ചത് കാല്‍ സ്‌പൂൺ
ടൊമാറ്റോ സോസ്, മല്ലിയില, നെയ്യ് രണ്ട് ടേബിള്‍ സ്‌പൂൺ വീതം
ചുവപ്പ് കളര്‍ കുറച്ച്
വനസ്പതി ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കശുവണ്ടി വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. വനസ്പതി ചൂടാക്കി ജീരകം ചേര്‍ത്ത് പൊട്ടിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. കശുവണ്ടി പേസ്റ്റ്, ചിക്കന്‍, വെള്ളം എന്നിവ വഴറ്റിയതില്‍ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബട്ടര്‍ മുകളിലിട്ട് ഉപയോഗിക്കാം.

4 Shares

You may also like...