വ്യത്യസ്തമായ ചിക്കൻ കറി

0 Shares

ചേരുവകൾ

  • ചിക്കൻ – 750 ഗ്രാം
  • വെളിച്ചെണ്ണ
  • ചെറിയ ഉള്ളി – 2 കപ്പ്
  • ഇഞ്ചി – വെളുത്തുള്ളി ചതച്ചെടുത്തത് – 2 ടീസ്പൂൺ
  • ഉണക്ക മുളക് – 7 എണ്ണം
  • കശുവണ്ടിപ്പരിപ്പ് – 15 എണ്ണം
  • കറിവേപ്പില
  • തക്കാളി – 2 എണ്ണം
  • പേരുംജീരകം
  • ഏലയ്ക്ക – 2
  • വെളുത്തുള്ളി
  • മുളകുപൊടി – ഒന്നര ടീസ്പൂൺ
  • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
  • മല്ലിപൊടി – 1 ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ഉള്ളി നടുവെ മുറിച്ചതും ഒരു ടീസ്പൂൺ ഇഞ്ചി–വെളുത്തുള്ളി ചതച്ചതും ഉണക്കമുളകും ചേർത്ത് വഴറ്റി എടുക്കണം. ഉള്ളി ചെറുതായി ചൂടായിക്കഴിയുമ്പോൾ ഇതിലേക്ക് 15 കശുവണ്ടിപ്പരിപ്പ് ചേർക്കണം, ഉള്ളി നന്നായി വഴന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു തണുത്ത ശേഷം നന്നായിട്ടു അരച്ചെടുക്കുക.

ഇതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ചൂടാകുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് അര ടിസ്‌പൂൺ ചേർക്കുക. ഇതിലോട്ടു ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ഒരു കപ്പും ചേർത്ത് ആവശ്യത്തിന് ഉപ്പും കറി വേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. ഉള്ളി നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇതിന്റെ കൂടെ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർക്കാം. ചൂടായിക്കഴിയുമ്പോൾ പൊടികൾ ചേർക്കാം.

പച്ചമണം മാറുന്നതു വരെ വഴറ്റി കൊടുക്കുക. ഇതിലേക്ക് ചിക്കൻ ചേർക്കാം, നന്നായി യോജിപ്പിച്ചെടുക്കണം. മൂടി വച്ച് വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോൾ ഇതിലേക്ക് അൽപം എണ്ണചൂടാക്കി പെരുംജീരകം, രണ്ട് ഏലയ്ക്ക, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റി ചേർക്കുക. കാഷ്യു ചെറിയുള്ളി ചിക്കൻ റെഡി.

0 Shares

You may also like...