വറുത്തരച്ച മീൻ കറി

0 Shares

ചേരുവകൾ

  • മീൻ – 600 ഗ്രാം
  • ചെറിയ ഉള്ളി – 8 എണ്ണം
  • വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് – 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • പച്ചമുളക് – 2 എണ്ണം
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • തിരുമ്മിയ തേങ്ങാ – ഒരു കപ്പ്
  • ഉലുവ പൊടിച്ചത് – 1/2 ടീസ്‌പൂൺ
  • കുടംപുളി – എണ്ണം, 10 മിനിറ്റു വെളളത്തിൽ കുതിർത്തത്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • കടുക് – 1/2 ടീസ്പൂൺ
  • ഉണക്കമുളക് – 4 എണ്ണം

തയാറാക്കുന്ന വിധം

ഒരു മൺപാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക്‌ ഇടണം. അതിന് ശേഷം ഉണക്കമുളക് ഇട്ട് ഒന്ന് ചൂടായ ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ഇട്ട് നല്ലത് പോലെ വഴറ്റി എടുക്കണം. ഉള്ളി പെട്ടന്ന് വഴന്ന് വരുന്നതിന് വേണ്ടി കുറച്ചു ഉപ്പ് ഇട്ട് കൊടുക്കാം. ഉള്ളി വഴറ്റിയതിന് ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും മല്ലിപ്പൊടിയും ചേർക്കാം. പൊടികൾ ചൂടായതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു കുടംപുളി ചേർക്കാം .ഇത് തിളച്ചതിന് ശേഷം അതിലേക്ക് മീൻ ഇട്ടു കൊടുക്കാം. ഇത് തിളക്കുന്ന സമയം തേങ്ങ അരച്ച് എടുക്കാം. വെള്ളം കുറച്ച് ഒഴിച്ച് അരച്ചെടുക്കണം. തേങ്ങാ അരച്ചത് മീൻ കറിയിലേക്ക് ഒഴിച്ച് അടച്ചുവയ്ക്കാം. ഇത് വെന്തതിനു ശേഷം ഇതിലേക്ക് ഉലുവ പൊടി ചേർത്ത് കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങി വയ്ക്കാം.

0 Shares

You may also like...