മുന്തിരി വൈൻ

0 Shares


ചേരുവകൾ
കറുത്ത മുന്തിരി – രണ്ട് കിലോ
പഞ്ചസാര – ഒരു കിലോ(വെള്ളത്തിൽ അലിയിച്ചത്)
വെള്ളം – മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്)
യീസ്റ്റ് – അര ടീസ്പൂൺ(ഡ്രൈ)

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ഭരണിയിൽ ചെറുതായി പൊട്ടിച്ച മുന്തിരിയും യീസ്റ്റും പഞ്ചസാരയും തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് ഇളക്കി ,ഭരണിയുടെ വായ തുണികൊണ്ട് നന്നായി അടച്ച്ക്കെട്ടുക.ഓരോ ദിവസവും രാവിലെ ഇത് തുറന്ന് നന്നായി ഇളക്കിയതിനു ശേഷം അടച്ച് കെട്ടുക.ഇത് ഒരാഴ്ചത്തേക്ക് തുടരുക.രണ്ടാഴ്ച കഴിയുമ്പോൾ നന്നായി ഉടച്ച് അരിച്ചെടുത്ത് വീണ്ടും ഭരണിയിലൊഴിക്കുക. ഇരുപത്തൊന്നു ദിവസം കഴിയുമ്പോൾ കുപ്പിയിലാക്കി ഉപയോഗിക്കാം.

0 Shares

You may also like...