മുതിരത്തോരന്‍

0 Shares


ചേരുവകള്‍
മുതിര – 500 ഗ്രാം
മുളക്പൊടി – രണ്ട് ടീസ്പൂണ്‍
ഉള്ളി – അഞ്ച് എണ്ണം
വെളുത്തുള്ളി – നാല് അല്ലി
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
തേങ്ങ -ഒരു മുറി ആവശ്യമെങ്കില്‍
കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം
മുതിര തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ക്കണം. ഇതില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിക്കുക. എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി അതിലേക്ക് വേവിച്ച മുതിര ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ ചിരകിയ തേങ്ങയും ചേര്‍ത്തിള ക്കാം.

0 Shares

You may also like...