മിക്സഡ് വെജിറ്റബിള്‍ സാലഡ്
തയ്യാറാക്കുന്ന വിധം
നമുക്കിഷ്ടമുള്ള അളവില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ക്കാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും അരിയുമ്പോള്‍ വലുതായി അരിയുക. പച്ചക്കറികള്‍ മുറിക്കുമ്പോള്‍ മുതല്‍ അവയില്‍ ഓക്സിഡേഷന് തുടങ്ങുന്നു. വലുതായി അരിയുന്നതും ചെറുനാരങ്ങ ചേര്‍ക്കുന്നതും ഓക്സിഡേഷന് നിരക്ക് കുറയ്ക്കുന്നു.
തക്കാളി, കാപ്സിക്കം, പര്‍പ്പിള്‍ കളര്‍ കാബേജ്, ക്യാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പാലക് ചീര, ലെറ്റ്യൂസ്, മല്ലിയില, വെള്ളരിക്ക, ഓറഞ്ച്,പൈന്‍ ആപ്പിള്‍ തുടങ്ങിയ പച്ചക്കറികള്‍ മുറിച്ച് മിക്സ് ചെയ്യുക.
ആപ്പിള്‍ ചേര്‍ത്ത ഉടനെ പകുതി കഷ്ണം ചെറുനാരങ്ങയുടെ നീര് ചേര്‍ക്കണം (ഓക്സിഡേഷന് നിരക്ക് കുറയ്ക്കാന്‍). പീന്നീട് കുതിര്‍ത്ത പയറുമണികള് ചേര്‍ക്കുക. ശേഷം മുട്ടയുടെ വെള്ള വേവിച്ചതും കൂണും ചേര്‍ക്കുക. മുട്ട കഴിക്കാത്തവര്‍ പനീര്‍ ഉപയോഗിച്ചാല്‍ മതി. എല്ലാ പച്ചക്കറികളും പഴങ്ങളും മിക്സ് ചെയ്ത ശേഷം ക്രൂട്ടോണ്‍സ് ചേര്‍ക്കുക. ബ്രഡ് ചെറിയ കഷ്ണങ്ങളായി മുറിച്ച് ഗ്രില്‍ ചെയ്തെടുത്തതോ, എണ്ണയില്‍ വറത്തെടുത്തതോ ആണ് ക്രൂട്ടോണ്‍സ്. അവസാനമായി ഡ്രസ്സിങ്ങ് ചെയ്യാം. കുറച്ച് ഒലിവ് ഓയില്‍, ഒരു നുള്ള് പഞ്ചസാര, ഉപ്പ്, ഓറിഗാനോ , വെള്ള കുരുമുളക്പൊടി എന്നിവ മിക്സ് ചെയ്ത് സാലഡില്‍ ചേര്‍ത്ത് ഇളക്കുക. ഒരു ഗ്ലാസ്സില്‍ വിളമ്പി ചെറുനാരങ്ങ വെച്ചോ, ഓറഞ്ച് വെച്ചോ അലങ്കരിക്കാം.
Credits: amritatv.com