മത്തി പൊള്ളിച്ചത്

2 Shares

ചേരുവകള്‍

മത്തി-1 KG
ചില്ലി പൌഡര്‍-1 ½ SPOON
ഉപ്പ്- ആവശ്യത്തിനു

മസാല–
ചെറിയ ഉള്ളി-200 gm
പച്ച മുളഗ്-4 nos
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-രണ്ടു സ്പൂണ്‍
തകാളി-2 nos(big)
പുളി-1 ball (small)
ചില്ലി പൊടി-2 spoon
മല്ലി പൊടി-1 spoon
മഞ്ഞള്‍ പൊടി-1/2 spoon
ഉലുവ പൊടി-1/2 spoon
ഉപ്പ്-ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു

മീന്‍ പൊതിയാന്‍–
വാഴഇല
കറിവേപ്പില

പാകം ചെയ്യണ്ട വിധം

ആദ്യമായി മത്തി കഴുകി അതില്‍ കുറച്ചു ചില്ലി പൊടി,ഉപ്പ് എന്നിവ ചേര്ത്ത് പുരട്ടി അരമനികുര്‍ വയ്കണം.

ഒരു പാനില്‍ എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍ ഫ്രൈ ചെയണം.
അതെ പാനില്‍ എണ്ണ ചുടാകുമ്പോള്‍

ചെറിയ ഉള്ളി, പച്ച മുളഗ്, ഇഞ്ചി ,വെളുത്തുള്ളി, തകാളി, ചില്ലി പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉലുവ പൊടി വഴറ്റണം. നനായി വഴറ്റി കഴിയുമ്പോള്‍ പുളി പിഴിഞ്ഞ് ഇതിലോട്ടു ഒഴികണം.ഉപ്പ് പാകത്തിനു ചെര്കണം.മസാല നനായി വഴറ്റി എടുകണം

വഴയില തീയില്‍ കാണിച്ചു ചെറുതായി വാട്ടി എടുകണം.അതിലോട്ടു മസാല ഒരു സ്പൂണ്‍ നനായി പരത്തണം.അതിനു മുകളില്‍ രണ്ടോ മുണോ വറുത്ത മീന്‍ വയ്കണം.ഒരു സ്പൂണ്‍ മസാല വീണ്ടും മത്തിക് മുകളില്‍ തെയ്കണം.കുറച്ചു കറിവേപ്പില യും കൂടെ വച്ച് നനായി വാഴയില പൊതിയണം.എല്ലാ മത്തി യും ഇതു പോലെ ചെയണം.

ഒരു മണ്‍ ചട്ടി ച്ചുടവുമ്പോള്‍ വാഴയില പൊതി അതിലോട്ടു വച്ച് തിരിച്ചും മറിച്ചും എടുകണം. വാഴയില ചെറുതായി ചുമന്ന കളര്‍ വരുമ്പോള്‍ ചട്ടിയില്‍ നിനും മാറ്റി കഴികാം.

Posted By Navya Neha

2 Shares

You may also like...