മത്തി പീര പറ്റിച്ചത്
പത്ത് ചെറിയ ഉള്ളി ചെറുതായരിഞ്ഞത്,ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞത്,ഒരു കഷ്ണം വെള്ളുള്ളി ചതച്ചത്,ഒരു കപ്പ് തേങ്ങ,രണ്ടു പച്ചമുളക് കീറിയത്,രണ്ടു തണ്ട് വേപ്പില,ഒരു സ്പൂൺ വെളിച്ചെണ്ണ,ഉപ്പ്,മുളകുപൊടി,മഞ്ഞൾപ്പൊടി,കുരുമുളകുപൊടി എന്നിവ ഒന്നിച്ചുകൂട്ടി തിരുമ്മി അതിലേക്ക് കാൽ കിലോ മത്തിക്കഷ്ണമിട്ട് ഒന്നൂടെ ഇളക്കി നികക്കേ വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. ഒന്നു തിളച്ച് വരുമ്പോൾ ഒരു കഷ്ണം കുടമ്പുളി കീറിയിട്ട് വറ്റിച്ചെടുക്കുക.
Posted By: ആരതി അരുണം