മട്ടൺ ബ്രെയിൻ ഡ്രൈ ഫ്രൈ
ചേരുവകള്‍
മട്ടൺ ബ്രെയിൻ – 2 എണ്ണം
മഞ്ഞൾപൊടി – 1 ടീസ്‌പൂൺ
മുളക്‌പൊടി – ആവശ്യത്തിന്
പെരും ജീരകപ്പൊടി – 2 ടീസ്‌പൂൺ
ഇഞ്ചി, വെളുത്തുള്ളി – 1 ടേബിൾ സ്‌പൂൺ (ചതച്ചത്)
ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം മട്ടൺ ബ്രെയിൻ വൃത്തിയായി കഴുകി മാറ്റുക. പ്രത്യേകം ശ്രദ്ധിക്കുക, നൂലുപോലെ ധാരാളം ഞരന്പുകൾ (veins) ബ്രെയിനിൽ ഉണ്ടാകും. അത് എടുത്തു മാറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി എന്നിവയും ചതച്ച് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ബ്രെയിനിൽ നല്ലവണ്ണം യോജിപ്പിച്ച് (പൊടിഞ്ഞ് പോകാതിരിക്കുവാൻ ശ്രദ്ധിക്കുക) അരമണിക്കൂർ നേരം വയ്‌ക്കുക. ഫ്രൈ പാൻ ചൂടാക്കി വെളിച്ചെണ്ണയിൽ ബ്രെയിൻ തിരിച്ചും മറിച്ചും ഇട്ട് ചെറുതീയിൽ ഫ്രൈ ചെയ്‌ത് കോരുക. ഉയർന്ന കലോറിയുള്ളതും പ്രോട്ടീൻ സന്പുഷ്‌ടവുമാണ് മട്ടൺ ബ്രെയിൻ.
Source:Keralakaumudi