മട്ടന്‍ പെപ്പെര്‍ ഫ്രൈ
ചേരുവകള്‍
മട്ടന്‍- അരക്കിലോ
പച്ചമുളക്-ആറ് എണ്ണം (പൊടിയായി അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് വറുത്തു പൊടിച്ചത്- രണ്ടു വലിയ സ്പൂണ്‍
മല്ലി വറുത്തു പൊടിച്ചത്- ഒരു സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത്- 200 ഗ്രാം
സവാള വലുത് -2
കറിവേപ്പില, മല്ലിയില ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
ചേരുവകള്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ മട്ടന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടി, ഉപ്പ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വയക്കുക. മസാല നല്ലവണ്ണം പിടിയ്ക്കാനാണിത്.
ഇതിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ വച്ച് വേവിച്ചെടുക്കണം. മട്ടന്‍ വെന്ത ശേഷം വെള്ളം മുഴുവനും വറ്റിച്ചെടുത്ത് വാങ്ങി വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടി, കുരുമുളകു പൊടി ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നല്ല പോലെ ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം നല്ലപോലെ വലിഞ്ഞ് മസാലകളെല്ലാം ഇറച്ചിയില്‍ പിടിച്ച് ബ്രൗണ്‍ നിറമായാല്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് വേണമെങ്കില്‍ അല്‍പം സവാള കനം കുറച്ചരിഞ്ഞ് എണ്ണയില്‍ വറുത്തിടാം. മല്ലിയിലയും ചേര്‍ത്തു കഴിഞ്ഞാല്‍ സ്വാദൂറുന്ന മട്ടന്‍ പെപ്പര്‍ ഫ്രൈ റെഡി.
ആവി പറക്കുന്ന മട്ടന്‍ പെപ്പര്‍ ഫ്രൈ ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിച്ചു നോക്കൂ.
Post By Jay Pearl