ബോട്ടി വറുത്തരച്ചത്

0 Shares

ചേരുവകള്‍
1. തിളച്ച വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ അട്ടിന്‍ കുടല്‍ ചെറുതായി അരിഞ്ഞത് – 1kg
വെളുത്തുള്ളി– നാല് അല്ലി
ഇഞ്ചി – ചെറിയ കഷണം
ഉപ്പ് – ആവശ്യത്തിന്
2.വറത്തരക്കാനുള്ളത്
തേങ്ങ – രണ്ടു മുറി
ചെറിയുള്ളി-പത്തെണ്ണം
വെളുത്തുള്ളി – മൂന്ന് അല്ലി
കറിവേപ്പില -ഒരു തണ്ട്
കറുവപട്ട -ഒരു കഷ്ണം
ഏലക്ക -അഞ്ചെണ്ണം
ഗ്രാമ്പൂ -അഞ്ചെണ്ണം
തക്കോലം -ഒരെണ്ണം
ജാതിപത്രി -ഒരു കഷ്ണം
കുരുമുളക് -20gm
മുളക്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
3. സവാള – മൂന്ന് വലുത്
കറി വേപ്പില -ഒരു തണ്ട്
വെളുത്തുള്ളി -മൂന്ന് അല്ലി
ഇഞ്ചി -ഒരു ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം
നല്ലവണ്ണം വൃത്തിയാക്കിയ കുടല്‍ കഷണങ്ങള്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ടു വേവിക്കുക .കുറച്ചു വെളിച്ചെണ്ണയില്‍ ,പൊടികള്‍ ഒഴിച്ചുള്ള രണ്ടാമത്തെ ചേരുവകള്‍ (തേങ്ങ തിരുമ്മിയത്) ഇട്ടു മൊരിക്കുക.
മൊരിഞ്ഞു (brown colour)കഴിഞ്ഞു തീയ്‌ നിന്നും മാറ്റി പൊടികള്‍ ഇടുക .കുറച്ചു നേരം ചൂടാറാന്‍ വെച്ചിട്ട് വെണ്ണ പോലെ വെള്ളം
ചേര്‍ക്കാതെ അരക്കുക.അടുപ്പത്ത് പാന്‍ വച്ച് സവാള പൊടിയായി അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളിചതച്ചതും കറി വേപ്പിലയും വഴറ്റുക .മൂക്കുമ്പോള്‍അരച്ച് വെച്ചിരിക്കുന്ന മസാല ഇടുക,ഒരു മിനിറ്റിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കുടല്‍ ഇട്ടു ഇളക്കുക
.വെള്ളം
കുറുകി എണ്ണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കുക ….

Posted By: Jomon Kalathinkal

0 Shares

You may also like...