ബീഫ് കടലറ്റ്
ചേരുവകൾ
ബീഫ് – ഒരു കപ്പ്
ഗരം മസാല – അര ടീ സ്പൂൺ
കുരുമുളക്പൊടി – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടീ സ്പൂൺ
സവാള – ഒന്ന്(ചെറുതായി അരിഞ്ഞത്)
പച്ചമുളക് – മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ഒരു ടീ സ്പൂൺ(ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – നാലെണ്ണം(ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് -ഒന്ന്(വലുത് പുഴുങ്ങി പൊടിച്ചത്)
വെളിച്ചെണ്ണ – വറക്കുവാനാവശ്യമായത്
കറിവേപ്പില – ഒരു തണ്ട്
കോഴിമുട്ട – ഒരെണ്ണം(അടിച്ച് പതപ്പിച്ചത്)
റെസ്ക് പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് കുരുമുളക്പൊടി,ഗരംമസാല,ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക.ചൂടാക്കിയ ചീനച്ചട്ടിയിൽ ഒരു ടീ സ്പൂൺ എണ്ണയൊഴിച്ച് സവാള,പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. വഴന്നുകഴിയുമ്പോൾ അതിലേക്ക് വേവിച്ചുവെച്ച ബീഫും അല്പം ഉപ്പും ചേർത്ത് ഇറച്ചിയിലെ വെള്ളം വറ്റിച്ചെടുക്കുക.അതിലേക്ക് വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതി കൊടുക്കുക.അതിനെ അടിച്ചുവെച്ചിരിക്കുന്ന മുട്ടയിൽ മുക്കിയതിനു ശേഷം രണ്ട് വശവും റെസ്ക് പൊടിയിൽ മുക്കിയെടുക്കുക.ആവശ്യത്തിന് എണ്ണ ചൂടാക്കി അതിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തടുക്കുക.