പെപ്പര്‍ ചിക്കന്‍
ചേരുവകള്‍
ചിക്കന്‍ – 1 കിലോ
നാരങ്ങാ നീര് – ഒരു ചെറുനാരങ്ങയുടേത്
സവാള – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
ഗരം മസാല – 2 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് – 2 ½ ടേബിസ്പൂണ്‍
പെരും ജീരകം ചതച്ചത് – 1 ടീസ്പൂണ്‍
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കിയതില്‍ ഉപ്പ് , നാരങ്ങാ നീര് , ഒരു നുള്ള് മഞ്ഞള്‍പ്പൊടി , ½ ടേബിള്‍സ്പൂണ്‍ കുരുമുളക് ചതച്ചതും പുരട്ടി ഒന്നു രണ്ടു മണിക്കൂര്‍ വെക്കുക.
ഫ്രൈയിങ് പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന മഞ്ഞള്‍പ്പൊടിയും, ഗരം മസാല, മല്ലിപ്പൊടി, പെരും ജീരകം ചതച്ചത് ചേര്‍ത്തു നന്നായി മൂപ്പിക്കുക.
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കി അടച്ചു വെച്ചു 25 – 30 മിനുറ്റ് നേരം വേവിക്കുക. വേണമെങ്കില്‍ ഒന്നു രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ഈ സമയം ചേര്‍ക്കാം
മസാലകള്‍ എല്ലാം ചിക്കനില്‍ പുരണ്ട് നന്നായി ഡ്രൈ ആയി വരുമ്പോള്‍ ചതച്ച് വെച്ചിരിക്കുന്ന ബാക്കി കുരുമുളക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് മല്ലിയിലയും, കറിവേപ്പിലയും തൂവി എടുക്കാം.
രുചികരമായ പേപ്പര്‍ ചിക്കന്‍ റെഡി . ചൂടോടെ ഉപയോഗിക്കാം
Posted By: Indu Jaison