പാലട പ്രഥമൻ

0 Shares


ചേരുവകൾ
പാലട – നൂറു ഗ്രാം
പഞ്ചസാര – ഇരുന്നൂറ് ഗ്രാം
പാൽ – ഒന്നര ലിറ്റർ
അണ്ടിപ്പരിപ്പ് – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
ഏലയ്ക്ക – 2 എണ്ണം
നെയ് – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
അട ആദ്യം ചൂടുവെള്ളത്തിൽ രണ്ടുമിനിട്ട് നേരം മുക്കിയിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുക (ഇങ്ങനെ ചെയ്യുന്നത് വഴി അടയുടെ കഷണങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം). അതിനുശേഷം വെള്ളമൊഴിച്ച് നന്നായി വേവിച്ചു വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിയ്ക്കുക. അതിനെ ചെറുതീയിൽ തുടർച്ചയായി ഇളക്കിക്കൊണ്ട് ആദ്യമുണ്ടായിരുന്നതിന്റെ ഏകദേശം പകുതിയായി വറ്റിയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും വേവിച്ച അടയും ഏലയ്ക്കാ വറുത്ത് പൊടിച്ചതും ചേർക്കുക. അതിലേയ്ക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് പത്തുമിനിട്ട് അടച്ച് വച്ച് വേവിയ്ക്കുക. പാൽ തിളപ്പിച്ച് വറ്റിയ്ക്കുന്ന സമയം ലാഭിയ്ക്കാൻ തിളപ്പിച്ച പാലിൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുറുക്കിയെടുക്കുന്ന രീതിയും നിലവിലുണ്ട്.

0 Shares

You may also like...