പഴം പ്രഥമൻ

3 Shares

ചേരുവകള്‍
ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
നെയ്യ് 100 മില്ലി
ശർക്കര 500 ഗ്രാം
അണ്ടിപ്പരിപ്പ് അര കപ്പ്
ഉണങ്ങിയ തേങ്ങ
കൊത്തിയരിഞ്ഞത് അര കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂൺ
മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
ഒന്നാം പാൽ ഒരു കപ്പ്
രണ്ടാം പാൽ ഒരു ലിറ്റർ
മൂന്നാം പാൽ ഒന്നര ലിറ്റർ

തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ഇത് ഒരു മിക്‌സിയിൽ അടിച്ചെടുത്ത് അടി കട്ടിയുള്ള പാത്രത്തിൽ 50 മില്ലി നെയ്യ് ഒഴിച്ച് അതിലേക്ക് പകർന്ന് വഴറ്റിക്കൊണ്ടിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ ശർക്കര ഉരുക്കി അരിച്ചെടുത്തത് അതിൽ ചേർത്ത് വീണ്ടും ഇളക്കുക. നല്ലവണ്ണം കട്ടിയായി വരുമ്പോൾ മൂന്നാം പാൽ ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ ജീരകപ്പൊടി രണ്ടാം പാലിൽ ചേർത്ത് ഇതിലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുകി വരുമ്പോൾ തീ കെടുത്തി ഒന്നാം പാൽ ചേർക്കുക. ബാക്കിയുള്ള 50 മില്ലി നെയ്യിൽ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചുവക്കുന്നതുവരെ വറുത്ത് ഇതിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കുക.

3 Shares

You may also like...