പയ്യോളി ചിക്കന്‍ ഫ്രൈ
ചിക്കന്‍-1/2 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-3 spoon
തേങ്ങ ചിരകിയത്-ഒരു അരമുറി തേങ്ങ
പച്ച മുളഗ്-3 nos
ഡ്രൈ ചില്ലി-4-5 nos
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ്- ആവശ്യത്തിനു
ഓയില്‍- ആവശ്യത്തിനു
പാകം ചെയ്യണ്ട വിധം
ചിക്കന്‍ കഴുകി വെള്ളം കളഞ്ഞു എടുകണം.അതില്‍ കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് ചേര്ത്ത്ു വയ്കണം.ഡ്രൈ ചില്ലി കുറച്ചു വെള്ളം ഒഴിച്ച് വേവിചെടുകണം.അത് നനായി പേസ്റ്റ് ആകണം.അതില്‍ പകുതി ചിക്കന്‍ ഇല്‍ പുരട്ടി അര മണികൂര്‍ വയ്കണം.
ബാകി ചില്ലി പേസ്റ്റ്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ആവശ്യത്തിനു ഉപ്പ് തേങ്ങയില്‍ നനായി കുഴച്ചു വയ്കണം.
പാന്‍ ച്ചുടവുംപോള്‍ ചിക്കന്‍ ഫ്രൈ ചെയ്തെടുകണം.അതിനു ശേഷം തേങ്ങ,ഗ്രീന്‍ ചില്ലി,കറിവേപ്പില എന്നിവയും ഓരോനായി ഫ്രൈ ചെയ്തു ചിക്കന്‍ കൂടെ ചേര്ത്ത് എടുകണം.
( ഞാന്‍ ഉണ്ടാകിയപോള്‍ വെളുത്തുള്ളി യുടെ സ്കിന്‍ കളഞ്ഞില്ല അതും കൂടെ തേങ്ങയില്‍ കുഴച്ചു.)
Posted By Navya Neha