നെല്ലിക്ക അച്ചാർ

1 Shares

ചേരുവകള്‍
നല്ല ദശക്കട്ടിയുള്ള നെല്ലിക്ക വേവിച്ചത്
വെളുത്തുള്ളി തൊലി പൊളിച്ച് നെടുകെ കീറിയത്
പച്ചമുളക് അരിഞ്ഞത്
കറിവേപ്പില
മുളകുപൊടി
ഉലുവ പൊടിച്ചത്
വിനാഗിരി
കടുക്
ഉപ്പ്
നല്ലെണ്ണ

തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക മൂടി വെള്ളം ഒഴിച്ചുവേവിക്കുക. വെള്ളം ഊറ്റി നെല്ലിക്ക തുടച്ചെടുക്കുക. ചുവടുകട്ടിയുല്ല പാത്രം ചൂടാക്കി നല്ലെണ്ണ ഒഴിച്ചുകടുകു പൊട്ടിക്കുക. ഇതിലേക്കു വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവചേർത്ത് വഴറ്റുക. വാടിക്കഴിയുമ്പോൾ മുളകുപൊടി, ഉലുവപ്പൊടി ഇവ ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും വിനാഗിരിയും ചേർത്തു യോജിപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ കുപ്പികളിലടച്ചു സൂക്ഷിക്കാം.

1 Shares

You may also like...