നാടൻ ഞണ്ട് റോസ്റ്റ്
ഈ റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും വിധവും താഴെ കുറിക്കുന്നു
1. ഒരു കിലോ കഴുകി വൃത്തിയാക്കി, കാലുകൾ മാറ്റി, നടുക്കഷ്ണം രണ്ടായി പൊട്ടിച്ച ഞണ്ട്
2. ഉള്ളി,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി 3-4
3. മല്ലിപ്പൊടി 2 tbsp, മുളകുപൊടി 2 tbsp, മഞ്ഞൾ പൊടി – 1/4 sp, കുരുമുളക് പൊടി 2 tbsp, ഇറച്ചി മസാല – 1 tsp
4. എണ്ണ, ഉപ്പു ആവശ്യത്തിനു
പാകം ചെയ്യണ്ട വിധം
ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു 1ൽ പറഞ്ഞ ചേരുവകൾ വഴറ്റുക. ഇഞ്ചി കുറച്ചു അധികം ചേർക്കുക, തക്കാളി അവസാനം വഴറ്റിയാൽ മതി. 2ൽ പറഞ്ഞിരിക്കുന്ന പൊടികൾ വെള്ളത്തിൽ കുറുകെ കലക്കി വഴറ്റാൻ ചേർക്കുക . വഴന്നു വരുമ്പോൾ ഞണ്ട് കഷ്ണങ്ങൾ ആവശ്യത്തിനു ഉപ്പും, വെള്ളവും ചേർത്ത് വേവിക്കുക. ഇത് കുറുകി വരട്ടി എടുക്കുക. വെള്ളം കുറച്ചു ചേർക്കാൻ ശ്രദ്ധിക്കുക, വേവുമ്പോൾ ഞണ്ടിൽ നിന്നും വെള്ളം ഇറങ്ങി വരും. ചാറു കുറുകി വരുമ്പോൾ ഒരു സ്പൂണ് എണ്ണ മീതെ ഒഴിച്ച് ചട്ടി ചുറ്റിച്ചെടുക്കുക, കറിവേപ്പിലയും പച്ചമുളകരിഞ്ഞതും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.
(ഇതിൽ വാളൻ പുളി ചേർക്കാറുണ്ട് , പുലി പിഴിഞ്ഞത് ചേർക്കും. തേങ്ങ വറുത്തരച്ചും ഞണ്ട് റോസ്റ്റ് വെയ്ക്കാം.)
വലിയ വലിപ്പമുള്ള ഞണ്ടുകൾ ആണ് വെയ്ക്കുന്നതെങ്കിൽ, കുറച്ചു വെള്ളത്തിൽ ഇട്ടു ആവി കയറ്റി പുഴുങ്ങിയതിനു ശേഷം ഈ വിധത്തിൽ മസാല വഴറ്റിയതിൽ ചേർത്ത് റോസ്റ്റ് ചെയ്തു എടുക്കാവുന്നതാണ്.
Posted By Mabel Vivera