തൂളി മുളക് കറി

0 Shares


ചേരുവകൾ
തൂളി – 1 കിലോ
ചെറിയ ഉള്ളി – 15 എണ്ണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 മുറി
മുളക് പൊടി- 4 ടേബിൾ സ്പൂൺ
മഞ്ഞ പൊടി – 1/2 ടീ സ്പൂൺ (നദിയിലെ മത്സ്യങ്ങൾക്ക് മല്ലി പൊടി ചേർക്കാറില്ല)
കറി വേപ്പില – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
കുടം പുളി -2 കഷ്ണം
വെളിച്ചെണ്ണ – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക .ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക .മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറി വേപ്പില , ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിനു ശേഷം അതിലേക്കു മുളക് പൊടി , മഞ്ഞ പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അതിലേക്കു ആവശ്യമായ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ കുടം പുളി ,ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിക്കുക . അതിലേക്കു കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക . തിളച്ചു കുറുകി വരുന്ന പാകമാവുമ്പോൾ ഇറക്കി വെക്കുക

0 Shares

You may also like...