ടുമാറ്റോ കറി
ചേരുവകൾ
തക്കാളി 1 /4 കിലോ
പച്ചക്കറികൾ (കാരറ്റ്,ബീൻസ്, കാപ്സിക്കം, കോളിഫ്ളവർ, കാബേജ് 60 ഗ്രാം, (എല്ലാം കൂടി).
ഇഞ്ചി വെളുത്തുള്ളിപേസ്റ്റ് 1 / 4 ടീ.സ്പൂൺ
കടലമാവ് 1/ 2 ടേബിൾ സ്പൂൺ
സവാള 1പകുതി ; പൊടിയായരിഞ്ഞത്
പട്ട പൊടിച്ചത് 2 നുള്ള്
ബേലീഫ് 1 / 4 ഭാഗം
പഞ്ചസാര 1/4 ടീ. സ്പൂൺ വീതം
പച്ചമുളക്, ഉപ്പ്,കുരുമുളക് പാകത്തിന്
വറുത്തിടാൻ:
ജീരകം 2 നുള്ള്
കറിവേപ്പില 2 എണ്ണം
ബട്ടർ 1/2 ടേ. സ്പൂൺ
അലങ്കരിക്കാൻ
മല്ലിയില കുറച്ച്
നാരങ്ങാനീര് 1/2 ടീ. സ്പൂൺ
തയ്യാറാക്കുന്ന വിധം:
തക്കാളി കഴുകിനാലു കഷണങ്ങളായി മുറിക്കുക. ഇത് ചെറുതായരിയുക. ഇത് 250 എം.എൽ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഇത് പിഴിഞ്ഞ് ജ്യൂസും പൾപ്പും എടുക്കുക. ഇത് കടലമാവുമായി ചേർക്കുക. നന്നായി അടിച്ചുവയ്ക്കുക. വെള്ളം പാകത്തിനൊഴിച്ച് നേർത്ത ഒരു മിശ്രിതം തയ്യാറാക്കുക.
ഒരു വലിയ പാത്രത്തിൽ ബട്ടറിട്ടുരുക്കിജീരകം, ബേലീഫ്, കറിവേപ്പില എന്നിവയിട്ട് വറുക്കുക, സവാള പൊടിയായരിഞ്ഞതിട്ട് ഇളക്കുക, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വറുക്കുക. തക്കാളി മിശ്രിതവും ചേർത്ത് ഇളക്കുക. പച്ചക്കറികൾ പൊടിയായരിഞ്ഞത്, പട്ട പൊടിച്ചത്, ബേ ലീഫ്, ഉപ്പ്, കുരുമുളക്, പഞ്ചസാര എന്നിവയും ചേർത്ത് പച്ചക്കറികൾ വേകുംവരെ ചെറുതീയിൽ വച്ചശേഷം വാങ്ങുക. മല്ലിയില, നാരങ്ങാനീര് എന്നിവ കൊണ്ട് അലങ്കരിക്കുക.
Source:Keralakaumudi