ജീരകക്കോഴി
ചേരുവകള്‍
കോഴി – 1 kg
സവോള – 3 എണ്ണം
ഇഞ്ചി – 2 ടീസ്പൂൺ
വെളുത്തുള്ളി – 3 ടീസ്പൂൺ
പച്ച മുളക് – 2 എണ്ണം
തക്കാളി – 1 എണ്ണം
കുരുമുളകുപൊടി – 1 ടിസ്പൂൺ
ജിരകപൊടി – I ടീസ്പൂൺ
പെരുംജീരക പൊടി – 1 ടിസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടെത്
വെളിച്ചെണ്ണ – 2 വലിയ സ്പൂൺ
കറിവേപ്പില, മല്ലിയില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൺപാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് സവോള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് ജിരക പൊടികൾ ,മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ച് അതിലേക്ക് ചിക്കനും എവശ്യത്തിനു ഉപ്പും ഇട്ട് വേവിക്കുക. വെന്തു ചാറു വറ്റിയാൽ ഗരം മസാല, തക്കാളി, നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി മല്ലിയിലയും, കറിവേപ്പിലയും ചേർത്ത് വിളമ്പാം …….
Posted By: Farzana Naaz