ചെമ്മീൻ വട

0 Shares


ചേരുവകൾ
കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(ചെറുതോ,വലുതോ) – ഒരു പിടി
ചുവന്നുള്ളി – രണ്ട്
വെളുത്തുള്ളി – രണ്ട്
കുരുമുളക്പൊടി – ഒരു ടീ സ്പൂൺ
മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ
മുളക്പൊടി – ഒരു ടീ സ്പൂൺ
വേപ്പില – ഒരു തണ്ട്
ഗരം മസാല – ഒരു ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

0 Shares

You may also like...