ചെമ്മീന്‍ ഉലര്‍ത്തിയത്

6 Shares

ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍ – 1/2 സഴ സവാള – 3 എണ്ണം (750gm)
തക്കാളി – 2എണ്ണം
പച്ചമുളക് – 10 എണ്ണം
ഇഞ്ചി – 25gm
വേപ്പില – ആവശ്യത്തിന്
കുടംപുളി – 4എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മുളക് പൊടി – രണ്ട് ടീസ്പൂണ്‍
ഉപ്പ് – ഒരു ടീസ്പൂണ്‍
തേങ്ങ കൊത്തിയത് – അരമുറി
വെളിച്ചെണ്ണ – 150gm
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീന്‍, കുടംപുളി, ഉപ്പ്‌പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഇഞ്ചി, തേങ്ങ കൊത്തിയത്, വേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി ചട്ടിയില്‍ മൂടിവെച്ച് വേവിച്ചെടുക്കുക അതിനു ശേഷം ഒരു ചട്ടിയില്‍ 5 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മൂന്ന് സവാള അരിഞ്ഞതും ഇഞ്ചി, പച്ചമുളക് വേപ്പിലയും ചേര്‍ത്ത് വാട്ടിയെടുക്കുക. അതിലേക്ക് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം വറ്റിച്ച ചെമ്മീന്‍ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് രണ്ട് തക്കാളിയും വേപ്പിലയും പച്ച വെളിച്ചണ്ണയും ചേര്‍ത്ത് ഇറക്കുക. ചെമ്മീന്‍ ഉലര്‍ത്തിയത് റെഡി. ഇനി ചൂടോടെ വിളമ്പിക്കോളൂ…..

6 Shares

You may also like...