ചില്ലിഗോബി ഫ്രൈ

0 Shares

ചേരുവകൾ :

  • കോളിഫ്ലവർ -1 എണ്ണം
  • കടലമാവ് -1 കപ്പ്‌
  • കോൺഫ്ലോർ – 1/2 കപ്പ്‌
  • ഇഞ്ചി – 3 വലിയ കഷ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • പച്ചമുളക് – 10 എണ്ണം
  • മുളകുപൊടി – 2 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
  • ഉപ്പ് – 1 ടീ സ്പൂൺ
  • കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം :
കോളിഫ്ലവർ ചെറുതാക്കി അടർത്തി എടുത്ത് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തിളപ്പിച്ച് വാങ്ങിയ വെള്ളത്തിൽ 2 മിനിറ്റ് മുക്കി ഇടുക. അപ്പോൾ കോളിഫ്ലവർ വെന്ത് കിട്ടും കൂടാതെ അണുക്കൾ പോവുകയും ചെയ്യും.

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് എടുക്കുക ശേഷം ഈ പേസ്റ്റ്, മുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ നന്നായി ചേർത്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് കോളിഫ്ലവർ ചേർത്ത് ഇളക്കുക. ശേഷം എണ്ണയിൽ മുക്കി വറക്കുക, സ്വാദിഷ്ടമായ ചില്ലിഗോബി ഫ്രൈ റെഡി.

കറിവേപ്പില, കാപ്സിക്കം ചെറുതായ് അരിഞ്ഞത്, സവാള, ഒരു നാരങ്ങയും പിഴിഞ്ഞതും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

0 Shares

You may also like...