ചിക്കൻ ഡ്രൈ മസാല
ചേരുവകള്‍
ചിക്കൻ – 1 കിലോ
സവോള – 3 എണ്ണo
ഇഞ്ചി അരിഞ്ഞത് – 2 സ്പൂൺ
വെളുത്തുള്ളി – 2 സ്പൂൺ
പച്ചമുളക് – 2 എണ്ണം
പെരുംജീരക പൊടി – അര സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
മഞ്ഞൾ പൊടി – അര സ്പൂൺ
ചിക്കൻ മസാല പൊടി ഏതെങ്കിലും – 1 സ്പൂൺ
ഗരം മസാല – അര സ്പൂൺ
എണ്ണ – മൂന്നു ടേബിൾ സ്പൂൺ
ഉപ്പ്, കറിവേപ്പില ,മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി സവോള, ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളകു ചേർത്ത് വഴറ്റിയെടുത്ത് മുളകുപൊടി ,മഞ്ഞൾ പൊടി , പെരും ജീരക പൊടി ,ചിക്കൻ മസാല പൊടി എന്നീ വ ചേർത്തു മൂപ്പിച്ച് ഇതിലേക്ക് ചിക്കനും ,ഉപ്പ് ചേർത്ത് അടച്ചു വച്ച് വേവിക്കുക ,വെന്തു വെള്ളം വറ്റി വന്നാൽ ഗരം മസാല പൊടി , കറിവേപ്പില ,മല്ലിയില എന്നീവ ചേർത്തിളക്കി വിളമ്പാം
Posted By: Farzana Naaz