ചിക്കൻ ഡ്രൈ ഫ്രൈ മസാല
ചേരുവകൾ
- ചിക്കൻ – 750 ഗ്രാം
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 3/4 ടീസ്പൂൺ
- മുളകുപൊടി – 1 3/4 ടീസ്പൂൺ
- ഗരംമസാല – 1 3/4 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി, മുളക് ,വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
- സവാള – 3
- തക്കാളി – 1
- മല്ലിയില
- തൈര് – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വാരി പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് വഴറ്റുക. സവാള നിറം മാറിയാൽ പൊടികൾ ഇട്ടുകൊടുക്കാം. പൊടികളുടെ പച്ചമണം മാറിയാൽ ഇതിലേക്ക് തക്കാളി ചേർക്കാം, നന്നായി വെന്തു കഴിഞ്ഞാൽ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് വേവിക്കുക. ആവശ്യത്തിന് ചൂടു വെള്ളം ചേർക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ മല്ലിയില ഇട്ട് വാങ്ങാം.