ഗ്രില്‍ഡ് ചിക്കന്‍ സാലഡ്

0 Shares


ചേരുവകള്‍
ചിക്കന്‍ ബ്രസ്റ്റ് പീസ്
കശ്മീരി മുളക്പൊടി
ചെറുനാരങ്ങാ നീര്
തൈര്
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്
അയമോദകം
വെജിറ്റബിള്‍ ഓയില്‍
ഉള്ളി
ഇഞ്ചി
പച്ചമാങ്ങ
മല്ലിയില
പച്ചമുളക്
ഒലിവ് ഓയില്‍
ചാട്ട് മസാല

തയ്യാറാക്കുന്ന വിധം
ചിക്കന്‍റെ ബ്രെസ്റ്റ്പീസാണ് സാലഡ് ഉണ്ടാക്കാന്‍ എടുക്കുന്നത്. ചിക്കന്‍ രണ്ട് തവണയായി മസാലകള്‍ പുരട്ടി വയ്ക്കണം. ആദ്യം ചിക്കന്‍ കഷ്ണങ്ങളില്‍ കുറച്ച് ആഴത്തില്‍ കത്തി കൊണ്ട് വരയുക. മസാല ചിക്കനില്‍ നന്നായി പിടിക്കാനാണ് ഇങ്ങനെ വരകളിടുന്നത്. ഇനി ഒരു ടീസ്പൂണ്‍ കശ്മീരി മുളക്പൊടി
( സാധാരണ മുളക്പൊടി ആയാലും മതി), കുറച്ച് ഉപ്പ്, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി പത്ത് മിനിട്ട് വയ്ക്കുക.
.
അതിനു ശേഷം രണ്ടോ മൂന്നോ സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ മുളക്പൊടി, കുറച്ച് ഉപ്പ്, വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് രണ്ട് ടീസ്പൂണ്‍, അരടീസ്പൂണ്‍ അയമോദകം, പകുതി ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ എന്നിവ നന്നായി മിക്സ് ചെയ്ത് അതില്‍ ചിക്കന്‍ ഇട്ട് കുറച്ച് നേരം വയ്ക്കുക.അതിനുശേഷം ചിക്കന്‍ ഗ്രില്‍ ചെയ്തെടുക്കുക (ഗ്രില്‍ചെയ്യാനുള്ള സൌകര്യം ഇല്ലെങ്കില്‍ നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വെച്ച് ഒന്നര ടീസ്പൂണ്‍ വെജ് ഓയില്‍ ഇട്ട് ചെറിയ തീയില്‍ നന്നായി വേവിച്ചെടുക്കുക) . ഗ്രില്‍ ചെയ്തെടുത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

ഇനി സാലഡ് തയ്യാറാക്കാം. ചിക്കന്‍ കഷ്ണങ്ങളോടൊപ്പം രണ്ട് ടേബിള്‍സ്പൂണ്‍ ഉള്ളി ചെറുതായി അരിഞ്ഞത് , ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമാങ്ങ ചെറുതായി അരിഞ്ഞത് ‍, മല്ലിയില അരിഞ്ഞത്, ചെറുനാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ പച്ചമുളക് അരിഞ്ഞത്, എന്നിവ ഒരുമിച്ച് ഒരു പാത്രത്തില്‍ എടുക്കുക. മറ്റൊരു പാത്രത്തില്‍ ഒന്നര ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ മുളക്പൊടി, ആവശ്യത്തിന് ഉപ്പ് ,ചാട്ട് മസാല എന്നിവ മിക്സ് ചെയ്ത് ചിക്കനില്‍ ചേര്‍ക്കുക. സാലഡ് റെഡി.

Credits: amritatv.com

0 Shares

You may also like...