കോവക്ക മെഴുക്കുപുരട്ടി

3 Shares

രുചിയുള്ള സ്‌പൈസി മെഴുക്കു പുരട്ടി! കോവക്ക (15 -20 ) നീളത്തിൽ കനം കുറച്ചു അരിയുക.ഒരു സവാള,5 പച്ചമുളക് എന്നിവയും നീളത്തിൽ കനം കുറച്ചു അരിഞ്ഞു വെക്കുക.പാനിൽ എണ്ണ ചൂടാക്കി കോവക്ക ഇടുക. അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക.ഒന്നു വഴണ്ട ശേഷം സവാളയും പച്ചമുളകും ചേർക്കാം.ഇതിലേക്ക് അര ടീ സ്പൂൺ മുളകുപൊടി ചേർത്തിളക്കുക.നന്നായി വഴറ്റിയ ശേഷം അര ടി സ്പൂൺ പെരുംജീരകവും ഒരു ടീ സ്പൂൺ കുരുമുളക് തരിയായി പൊടിച്ചതും ഒന്നു മുകളിൽ വിതറി വാങ്ങുക.സിംപിൾ ആൻഡ്‌ ഡെലീഷ്യസ് മെഴുക്ക് പുരട്ടി റെഡി.

By: Sree Harish‎

3 Shares

You may also like...