കൊത്ത് പൊറോട്ട
ചേരുവകള്‍
പൊറോട്ട രണ്ടെണ്ണം
സവാള (അരിഞ്ഞത്) ഒരു കപ്പ്
തക്കാളി (അരിഞ്ഞത്) ഒരു കപ്പ്
പച്ചമുളക് അഞ്ചെണ്ണം
മുട്ട രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് രണ്ട് ടീസ്പൂണ്‍
എണ്ണ അഞ്ച് ടേബിള്‍ സ്പൂണ്‍
ചിക്കന്‍ കറി / വെജ് കറി പകുതി ഭാഗം
പാകം ചെയ്യുന്ന വിധം
പൊറോട്ട ചെറു കഷണങ്ങളാക്കുക. ചിക്കന്‍ / വെജ് കറിയുടെ ഗ്രേവി മാത്രം എടുക്കുക. എല്ല് നീക്കിയ ചിക്കന്‍ ചെറു കഷണങ്ങളായി മുറിക്കുക. എണ്ണ ചൂടാക്കി പച്ചമുളക്, സവാള, തക്കാളി എന്നിവ വഴറ്റുക. മുട്ട, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് ഇളക്കുക. പൊറോട്ടകഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി ചേര്‍ത്ത് വേവിക്കുക. പൊറോട്ട കഷണങ്ങള്‍ നന്നായി കുതിരണം. ചിക്കന്‍/വെജ് കഷണങ്ങള്‍ ചേര്‍ക്കുക…
Post By Kishore Nesto