കൊഞ്ച് തീയല്‍
ചേരുവകള്‍
കൊഞ്ച് – ഒരു കപ്പ്.
സവാള – 3 എണ്ണം.
ചെറിയുള്ളി – 10 എണ്ണം.
തേങ്ങ വറുത്തരച്ചത് – മൂന്ന് ടേബിള്‍സ്പൂണ്‍
തക്കാളി – രണ്ട് എണ്ണം
പച്ചമുളക് – 6 പച്ചമുളക്
മുരിങ്ങ കായ് – രണ്ട് എണ്ണം.
തേങ്ങാക്കൊത്ത് – ഒരു സ്പൂണ്‍
കറിവേപ്പില
കടുക്
ഉപ്പ്
വെളിച്ചെണ്ണ
മുളക്പൊടി
മല്ലിപ്പൊടി
മഞ്ഞള്‍പ്പൊടി
ഉലുവപ്പൊടി
കുരുമുളക്പൊടി
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക അതില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഒരു സ്പൂണ്‍ തേങ്ങാക്കൊത്ത് എന്നിവ ചേര്‍ക്കുക. മൂന്ന് സവാള, 10 ചെറിയുള്ളി, 6 പച്ചമുളക് , 2 തക്കാളി എന്നിവ കഷ്ണങ്ങളാക്കി ചീനച്ചട്ടിയില്‍ ചേര്‍ത്ത് വഴറ്റുക . രണ്ട് മുരിങ്ങക്കായി 5-6 കഷ്ണങ്ങളാക്കി പച്ചക്കറികളോടൊപ്പം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടക്ക് ഇളക്കികൊണ്ടിരിക്കണം. പച്ചക്കറികള്‍ വെന്ത് കഴിഞ്ഞാല്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന കൊഞ്ച് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മസാലകളായ അരടീസ്പൂണ്‍ മുളക്പൊടി, കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് അടിക്കുപിടിക്കാതിരിക്കാന്‍ കുറച്ച് പച്ചവെള്ളം കൂടി ചേര്‍ത്ത് 10 മിനിറ്റ് കൂടി അടച്ചുവെച്ച് വേവിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം.
ഇനി വറത്തരച്ചുവെച്ചിരിക്കുന്ന തേങ്ങ ചേര്‍ക്കുക. തേങ്ങ ചേര്‍ത്തിനു ശേഷം കറി ഒരു മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ശേഷം കാല്‍ ടീസ്പൂണ്‍ വീതം ഉലുവപ്പൊടിയും കുരുമുളക്പൊടിയും ചേര്‍ക്കുക.
Credits: amritatv.com