കാട ഫ്രൈ
ചേരുവകൾ
കാട – നാലെണ്ണം(നന്നായി കഴുകി വൃത്തിയാക്കിയത്)
തക്കാളി – മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
സവാള – നാലെണ്ണം(നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
മുളക്പൊടി – ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ
കുരുമുളകുപൊടി – അര ടീ സ്പൂൺ
പെരുംജീരകം – ഒരു ടിസ്പൂൺ(പൊടിച്ചത്)
കറിവേപ്പില/മല്ലിയില – രണ്ട് തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണചൂടാക്കി അതിൽ സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി , മുളകു പൊടി,മഞ്ഞൾപൊടി,പെരും ജീരകം ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു കാട ആവശ്യത്തിനു വെള്ളം ചേർത്തു വേവിക്കുക.നന്നായി വെന്തു കുറുകുമ്പോൾ മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് വാങ്ങി ഉപയോഗിക്കാം.